ഷോർണ്ണൂരിലെ ഒരു വീട്ടിൽ വിഷുവിൻ്റെ തലേ ദിവസമാണ് സംഭവം നടന്നത്. അടുക്കള വാതില്‍ വഴി കയറിയ കളളൻ അലമാരയിൽ നിന്ന് 4000 രൂപ മോഷ്ടിച്ച ശേഷം ചുവരിൽ ഒരു ഫ്രീ ഉപദേശവും കുറിച്ചിട്ടു.
"സോറി, ഒന്നും പ്രതീക്ഷിച്ച് വന്നതല്ല. ഒന്നു ശ്രദ്ധിക്കുക. എല്ലാവരും എന്റെ മാതിരി ആയിരിക്കില്ല." എന്നാണ് എഴുതി വച്ചിരിക്കുന്നത്. ഏതായാലും വീട്ടുകാര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കുമെന്നത് തീർച്ച.
Post a Comment Blogger Facebook