0

99ാം വയസ്സിൽ ബിരുദമെടുത്ത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് ഡൊറീത്തി ഡാനിയൽസ് എന്ന അമേരിക്കക്കാരിയായ മുത്തശ്ശി.നൂറ് വയസ്സിനു മുമ്പ് തന്റെ ലക്ഷ്യം നിറവേറിയതിന്റെ ആവേശത്തിലാണ് ഇവർ.

കോളേജ് ഓഫ് കാൻയോൺസിൽ നിന്ന് ആർട്സിലാണ് അസോസിയേറ്റ് ബിരുദം ഡൊറീത്തി നേടിയത്. പേരക്കുട്ടികൾ മാസ്റ്റേഴ്സ് ബിരുദം നേടുന്നത് കണ്ടപ്പോഴാണ് തനിക്ക് ബിരുദമെടുക്കാൻ ആഗ്രഹം തോന്നിയതെന്ന് ഇവർ പറയുന്നു.

ഡൊറീത്തി മുത്തശ്ശിയുടെ അടുത്ത ലക്ഷ്യം ബാച്ചിലേഴ്സ് ബിരുദമാണ്.

Image credit:KTLA

Post a Comment Blogger

 
Top