0

യുവന്റസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപിച്ച് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി.ബെർലിനിൽ നടന്ന ഫൈനൽ മത്സരത്തിൽ ആദ്യ പകുതിയുടെ നാലാം മിനുറ്റിൽ തന്നെ റാക്കിറ്റിച്ചിലൂടെ ബാഴ്സലോണ ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ അൻപത്തിയഞ്ചാം മിനുറ്റിൽ മൊറാട്ടയിലൂടെ യുവന്റസ് തിരിച്ചടിച്ചു.അറുപത്തി എട്ടാം മിനുറ്റിൽ സുവാരസിലൂടെ ബാഴ്സ വീണ്ടും ലീഡെടുത്തു. ഇഞ്ചുറി ടൈമിൽ നെയ്മർ ബാഴ്സയുടെ മൂന്നാം ഗോൾ നേടി.

പെനാൽറ്റി ബോക്സിൽ നിന്ന് ബാഴ്സലോണ നായകൻ ഇനിയേസ്റ്റ കൊടുത്ത ഒന്നാന്തരം പാസിൽ നിന്നാണ് യുവന്റസ് ഗോൾകീപ്പർ ബുഫണെ മറികടന്ന് റാക്കിറ്റിച്ച് ഗോൾ നേടിയത്.ആദ്യ പകുതിയിൽ ആധിപത്യം പുലർത്തിയത് ബാഴ്സലോണ ആയിരുന്നു.എന്നാൽ രണ്ടാം പകുതിയിൽ കളി മാറി. ഉണർന്ന് കളിച്ച യുവന്റസ് സമനില ഗോൾ നേടി.

കാർലോ ടെവസ് തൊടുത്ത ഷോട്ട് ബാഴ്സലോണ ഗോൾകീപ്പർ തടുത്തിട്ടെങ്കിലും റീബൗണ്ടിൽ മൊറാട്ട ഗോൾ നേടുകയായിരുന്നു. ഈ ഗോളിന് സമാനമായ ഗോൾ ആണ് അടുത്തതായി ബാഴ്സ നേടിയത്. മെസ്സിയുടെ ഷോട്ട് റീബൗണ്ടിൽ വന്നപ്പോൾ സുവാരസ് പന്ത് വലയിലാക്കുകയായിരുന്നു.

Post a Comment Blogger

 
Top