0

ലാറ്റിനമേരിക്കൻ ഫുട്ബോൾ ശക്തികൾ ഏറ്റുമുട്ടുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് നാളെ തുടക്കം.ചിലിയിൽ നടക്കുന്ന ഈ മാമാങ്കത്തിൽ മെസ്സി, നെയ്മർ ഫാൽക്കാവോ, സാഞ്ചസ്, റോഡ്രിഗസ്, കവാനി തുടങ്ങിയ താരങ്ങൾ അവരവരുടെ രാജ്യത്തിനായി ബൂട്ട് കെട്ടും.

മെസ്സിയുടെ കീഴിൽ അർജന്റീനയും ലോകകപ്പിലേറ്റ തിരിച്ചടി മറന്ന് ബ്രസീലും നിലവിലെ ചാമ്പ്യന്മാരായ യുറുഗ്വേയും കച്ചകെട്ടിയിറങ്ങുമ്പോൾ ആരാവും ജേതാക്കളെന്ന് കാത്തിരുന്ന് കാണുക തന്നെ വേണം.

ആദ്യ മത്സരത്തിൽ ആതിഥേയരായ ചിലി ഇക്വഡോറിനെ നേരിടും.

Post a Comment Blogger

 
Top