0
ലാഭകരമായ ഓഫറുകളും ഡീലുകളും കണ്ടിട്ടാണ് മിക്കവരും ഓൺലൈൻ ഷോപ്പിങ്ങിനു പിന്നാലെ പോവുന്നത്. എന്നാൽ മിന്നുന്നതെല്ലാം പൊന്നല്ല എന്ന് നാം മനസ്സിലാക്കണമെന്നാണ് മണി ശങ്കർ സെൻ എന്ന ആളുടെ വൈറലായ ഫേസ്ബുക്ക് പോസ്റ്റ് പറഞ്ഞു തരുന്നത്.


ഓൺലൈൻ ഷോപ്പിങ്ങിലെ വമ്പന്മാരായ ഫ്ലിപ്കാർട്ടിന്റെ തട്ടിപ്പാണ് ഇദ്ദേഹം തെളിവോട് കൂടി പുറത്ത് കൊണ്ടു വന്നത്.

799 രൂപ MRP വിലയുള്ള ചെരുപ്പിന് 50% വിലകിഴിവോടെ 399 രൂപയ്ക്ക് വാങ്ങാനൊരുങ്ങുമ്പോഴാണ് ചെരുപ്പിന്റെ ചിത്രത്തിൽ കൊടുത്ത യഥാർത്ഥ MRP 399 രൂപ തന്നെയാണെന്ന് ഇദ്ദേഹം ശ്രദ്ധിച്ചത്. ഇതിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിലിട്ടതോടെ സംഗതി വൈറലായി.ഒട്ടേറെ പഴി കേട്ട ഫ്ലിപ്കാർട്ട് ഒടുവിൽ ക്ഷമാപണം നടത്തി തടി തപ്പി.അത് കൊണ്ട് തന്നെ ഓൺലൈൻ ഷോപ്പിങ്ങിനു ചാടി പുറപ്പെടുമ്പോൾ ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

Post a Comment Blogger

 
Top