0
പുറത്തിറങ്ങി ഒരാഴ്ചക്കകം ലക്ഷക്കണക്കിനാളുകൾ ഹിന്ദി ദൃശ്യത്തിന്റെ ട്രയിലർ കണ്ടു കഴിഞ്ഞു.സോഷ്യൽ മീഡിയകളിൽ മികച്ച അഭിപ്രായമാണ് ദൃശ്യത്തിന്റെ ട്രയിലറിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

മോഹൻലാലിന്റെ കഥാപാത്രം ചെയ്യുന്നത് രണ്ട് വട്ടം മികച്ച നടനുള്ള ദേശീയ അവാർഡ് നേടിയിട്ടുള്ള അജയ് ദേവ്ഗൺ ആണ്. ആശാ ശരത്തിന്റെ കഥാപാത്രം തബുവും മീനയുടെ കഥാപാത്രം ശ്രിയ സരണുമാണ് ചെയ്യുന്നത്.

ബോളിവുഡ് താരങ്ങൾക്ക് ഒറിജിനൽ ദൃശ്യത്തിലെ മികവുറ്റ പ്രകടനങ്ങളോട് നീതി പുലർത്താനാവുമോ എന്നത് കാത്തിരുന്ന് കാണുക തന്നെ വേണം.

കാണാം ഹിന്ദി ദൃശ്യത്തിന്റെ ട്രയിലർ.Post a Comment Blogger

 
Top