1
ഈ ഫുട്ബോൾ താരങ്ങൾക്കൊക്കെ തന്നെ ഫാൻസുണ്ട്, എന്നാൽ അതിനേക്കാളേറെ വിദ്വേശികളും.


1. ലൂയി സുവാരസ്
നിലവിലെ ബാഴ്സലോണ സ്ട്രൈകറായ സുവാരസ് മികച്ച കളിക്കാരനാണെന്ന കാര്യത്തിൽ എതിരഭിപ്രായമില്ല.എന്നാൽ കടി ഇദ്ദേഹത്തിന്റെ ദൗർബല്യമാണ്, ചെൽസിയുടെ ഇവാനോവിച്ചും ഇറ്റലിയുടെ ചില്ലേനിയും ഇരകളായവരാണ്.


2. മരിയോ ബലോട്ടല്ലി
ഈ കരുത്തനായ ഇറ്റാലിയൻ സ്ട്രൈകർ എന്നും വിവാദങ്ങളുടെ തോഴനാണ്. കോച്ചുമാരുമായി ഉടക്ക ലാണ് പുള്ളിയുടെ ഹോബി. അതു കൊണ്ട് തന്നെ സ്ഥിരമായി ഒരു ക്ലബ്ബിൽ നിൽക്കുന്ന ശീലവുമില്ല.
3. പെപെ
റയൽ മാഡ്രിഡിന്റെ പ്രതിരോധ നിരയിൽ സ്ഥിരസാന്നിധ്യമാണ് പെപെ.എന്നാൽ എൽ ക്ലാസികോ മത്സരങ്ങളിൽ സ്ഥിരം പ്രശ്നക്കാരനാണ് ഈ താരം. ഒരു മത്സരത്തിൽ മെസ്സിയെ തൊഴിച്ചത് വൻ വിവാദമായിരുന്നു.


4. കാർലോസ് ടെവസ്
നിലവിൽ യുവന്റസിന്റെ കുന്തമുനയാണ് അർജന്റീനിയൻ താരം കാർലോസ് ടെവസ്.മാഞ്ചസ്റ്റർ സിറ്റിയിൽ കളിക്കവെ സബ്സ്റ്റിട്യൂട്ട് ഇറങ്ങാൻ വിസമ്മതിക്കുക വഴി വിവാദം സൃഷ്ടിച്ചു.ഈ വിവാദത്തോടെ സിറ്റിയിൽ നിന്ന് പുറത്ത് പോവുകയും ചെയ്തു.


5. സ്ലാട്ടൻ ഇബ്രാഹിമോവിച്ച്
ലോകത്തിലെ ഏറ്റവും മികച്ച സ്ട്രൈകർമാരിലൊരാളായ സ്വീഡൻ താരത്തിന് വിവാദം സൃഷ്ടിക്കൽ പുത്തരിയല്ല. കോച്ചുമാരുമായി ഏറ്റുമുട്ടൽ പതിവാക്കിയ താരം.മുൻ ബാഴ്സലോണ കോച്ച് പെപ് ഗാർഡിയോളയെ ശത്രുവായിട്ടാണ് ഇദ്ദേഹം കാണുന്നത്.

Post a Comment Blogger

  1. I have learn some excellent stuff here. Certainly value bookmarking for revisiting. I wonder how a lot effort you set to make such a wonderful informative web site. aol.com mail login

    ReplyDelete

 
Top