1
മലയാള സിനിമയിലെ 'ന്യൂ ജനറേഷൻ' നടന്മാരിൽ ശ്രദ്ധേയനായ ഫഹദ് ഫാസിലിൻ്റെ ഏറ്റവും മികച്ച പത്ത് ചിത്രങ്ങൾ ഏതെന്ന് നോക്കാം.
Image source1. നോർത്ത് 24 കാതം
2013ൽ പുറത്തിറങ്ങിയ ഈ റോഡ് മൂവി സംവിധാനം ചെയ്തിരിക്കുന്നത് അനിൽ രാധാകൃഷ്ണൻ മേനോൻ ആണ്.2013 ലെ ഏറ്റവും മികച്ച ചിത്രത്തിനുളള സംസ്ഥാന അവാർഡ് ലഭിച്ചത് ഈ ചിത്രത്തിനാണ്. ഒബ്സെസ്സിസ് ഡിസോർഡാൽ ബുദ്ധിമുട്ടുന്ന ഹരികൃഷ്ണൻ എന്ന കഥാപാത്രം ഫഹദ് ഫാസിലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്തു.
Image source


2. ആർട്ടിസ്റ്റ്
ഒരു യുവ ചിത്രകാരൻ്റെ ജീവിതം മനോഹരമായി ഒപ്പിയെടുത്ത ചിത്രമാണ് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ആർട്ടിസ്റ്റ്.മൈക്കിൾ എന്ന അന്ധനായ യുവ ചിത്രകാരനായി മികച്ച അഭിനയമാണ് ഫഹദ് ഫാസിൽ കാഴ്ചവെച്ചത്.2013 ലെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാർഡ് ഈ ചിത്രത്തിലെ അഭിനയത്തിനു കൂടിയാണ് ലഭിച്ചത്.
Image source

3. അന്നയും റസൂലും
ഒരു മുസ്ലിം യുവാവും ക്രിസ്ത്യൻ യുവതിയും തമ്മിലുള്ള പ്രണയത്തെ ആസ്പദമാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് അന്നയും റസൂലും.വ്യതസ്ത അവതരണം കൊണ്ട് ഈ ചിത്രം  വളരെയധികം ശ്രദ്ധിക്കപ്പെട്ടു. ടാക്സി ഡ്രൈവർ റസൂൽ എന്ന കഥാപാത്രം ഫഹദിൻ്റെ കയ്യിൽ ഭദ്രമായിരുന്നു.
Image source

4. ആമേൻ
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേൻ 2013 ലെ വൻ വിജയം നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. പള്ളി പെരുന്നാൾ പശ്ചാത്തലമാക്കി ഒരുക്കിയ മ്യൂസിക്കൽ റൊമാൻ്റിക് ചിത്രമായിരുന്നു ആമേൻ.സോളമനായി ഫഹദ് ഫാസിൽ മികച്ച അഭിനയം തന്നെ കാഴ്ചവെച്ചു.
Image source


5. അകം
മലയാറ്റൂർ രാമകൃഷ്ണൻ്റെ യക്ഷി എന്ന നോവലിനെ ആസ്പദമാക്കി ശാലിനി ഉഷ നായർ സംവിധാനം ചെയ്ത ചിത്രമാണ് അകം. തൻ്റെ ഭാര്യയെ യക്ഷിയായി സംശയിക്കുന്ന ശ്രീനി എന്ന യുവ ആർകിടക്ടായാണ് ഫഹദ് ഫാസിൽ വേഷമിട്ടത്. ചിത്രം ഒട്ടേറെ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
Image source


6. ചാപ്പാ കുരിശ്
ഫഹദ് ഫാസിലിൻ്റെ അഭിനയ മികവ് ആദ്യമായി കണ്ടറിഞ്ഞത് സമീർ താഹിർ സംവിധാനം ചെയ്ത ചാപ്പാ കുരിശിലൂടെയായിരുന്നു. ഒരു നഷ്ടപ്പെട്ട മൊബൈൽ ഫോണിനെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിൻ്റെ കഥ മുന്നോട്ട് പോവുന്നത്.അർജുൻ എന്ന ബിസിനസ്സ് മാനായി ഫഹദിൻ്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ഈ ചിത്രത്തിലെ ചുംബന രംഗം വിവാദമായിരുന്നു.
Image source


7. 22 ഫീമെയിൽ കോട്ടയം
ആഷിക് അബു സംവിധാനം ചെയ്ത നായികാ പ്രാധാന്യമുള്ള ചിത്രമായിരുന്നു 22 ഫീമെയിൽ കോട്ടയം. ചിത്രത്തിൽ സിറിൽ എന്ന നെഗറ്റീവ് കഥാപാത്രം ഫഹദ് ഫാസിലിന്റെ കയ്യിൽ ഭദ്രമായിരുന്നു. ചിത്രം നിരൂപകരുടെയും പ്രേക്ഷകരുടെയും ശ്രദ്ധ പിടിച്ചു പറ്റി.
Image source


8. നത്തോലി ഒരു ചെറിയ മീനല്ല
ഒരു എഴുത്തുകാരനും, അയാളുടെ കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന സംഘർഷങ്ങളുമാണ് വി.കെ.പ്രകാശ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ മുഖ്യ പ്രമേയം. ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ ഇരട്ട വേഷമാണ് ചെയ്തിട്ടുള്ളത്.
Image source


9. ഇയ്യോബിന്റെ പുസ്തകം
അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിന്റെ പുസ്തകം ഒരു പീരിയഡ് സിനിമയാണ്. ചിത്രത്തിൽ ഇയ്യോബിന്റെ മകൻ അലോഷിയായിട്ടാണ് ഫഹദ് ഫാസിൽ വേഷമിട്ടത്.ഈ ചിത്രം ബോക്സോഫിസിൽ വൻ വിജയമായിരുന്നു.
Image source

10. ഡയമണ്ട് നെക്ലേസ്
2012ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് സംവിധാനം ചെയ്തിരിക്കുന്നത് ലാൽ ജോസാണ്. ഡോക്ടർ അരുൺകുമാർ എന്ന നായകാ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചത്.
Image source

Post a Comment Blogger

  1. ആര്‍ടിസ്റ്റ് ഞാന്‍ കണ്ടിട്ടില്ല. ഡയമണ്ട് നെക്ലേസും ഇയ്യോബ്ബിന്റെ പുസ്തകവും എന്‍റെ ഇഷ്ട സിനിമകളാണ്. അതുപോലെ തന്നെ ബാംഗ്ലൂര്‍ ഡേയ്സും.
    പോസ്റ്റ്‌ നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete

 
Top